Posts

ഇംഗ്ലീഷ് ഫോർ മല്ലു.

ഇംഗ്ലീഷ് ഫോർ മല്ലു.  (വായനക്കാർക്ക് ഒരു തുടർവായനാനുഭവം കിട്ടേണ്ടത് ഈ ബ്ലോഗിൻറ്റെ സ്വഭാവത്തിന് അത്യന്താപേക്ഷിതമാകയാൽ ഒറ്റ ഒരു പോസ്റ്റിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയാണ് മുൻപോട്ട് എഴുതി  പോകുന്നത് .ഏറ്റവും പുതിയതായി അപ്ഡേഷൻ നടത്തിയത്  04/06 / 2023) ആമുഖം                        മലയാളമാണ് നമ്മുടെ മാതൃഭാഷ .എന്നാൽ ഇംഗ്ലീഷാണ് നമ്മുടെ സംബന്ധഭാഷ .സംബന്ധം എന്ന് പറയുമ്പോൾ കല്യാണം എന്നൊന്നുമല്ല കേട്ടോ .പരസ്പരം ബന്ധിപ്പിക്കുന്നത് എന്നെ ഉദ്ദേശമുള്ളൂ .                                                               സായിപ്പ് വന്നകാലം മുതൽ തുടങ്ങിയതാണ് നമ്മളെല്ലാം ഇംഗ്ലീഷ് പഠിക്കാൻ .സായിപ്പ് പോയിട്ട് ഏറെക്കാലമായി .എന്നിട്ടും നമ്മളാരും ഇംഗ്ലീഷ് പഠിച്ച് തീർന്നിട്ടില്ല .ഇതിനിടക്ക്  സായിപ്പിൻറ്റെ ഭാഷക്ക് നമ്മളൊരു പേരുമിട്ടു , "ആംഗലേയം ". ലോകത്ത് മറ്റെങ്ങും നടന്നിട്ടുണ്ടാവില്ല,...